എൽടിടിഇയുടെ നിരോധനം അഞ്ചു വർഷത്തേക്ക് നീട്ടി കേന്ദ്ര നടപടി
ചെന്നൈ: എൽടിടിഇയെ നിരോധിച്ചത് നീട്ടി കേന്ദ്ര സർക്കാർ. അടുത്ത അഞ്ചു വർഷത്തേക്ക് കൂടിയാണ് നിരോധനം നീട്ടിയത്. എൽടിടിഇയെ നിരോധിച്ച നടപടി പുനപരിശോധിക്കണമെന്നും തീരുമാനം പിൻവലിക്കണമെന്നുമുള്ള എംഡിഎംകെ പാർട്ടി ഉൾപ്പെടെ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിരോധനം നീട്ടികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
എൽടിടിഇ അനുകൂലികൾ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടികൊണ്ടുള്ള ഉത്തരവിൽ കേന്ദ്രം വിശദീകരിക്കുന്നത്. കേന്ദ്ര സർക്കാരിനും ഭരണഘടനയ്ക്കും എതിരെ തമിഴ് ജനതയ്ക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും തമിഴ്‌നാട്ടിലേക്ക് ലഹരി – ആയുധ കടത്തിന് ശ്രമം എൽടിടിഇയിലൂടെ നടക്കുന്നുണ്ടെന്നുമാണ് കേന്ദ്രം പറയുന്നത്. എൽടിടിഇയെ തടയിട്ടില്ലെങ്കിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്നും കേന്ദ്രം വ്യക്തമാക്കുന്നു. 1991ൽ രാജീവ് ഗാന്ധി വധത്തിന് ശേഷം ആണ് ആദ്യമായി എൽടിടിഇയെ നിരോധിച്ചത്.





Leave a Reply