May 1, 2026

ജവഗല്‍ ശ്രീനാഥ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചു

0
Img 20240516 093729
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ടീം അംഗം ജവഗല്‍ ശ്രീനാഥ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം സന്ദര്‍ശിച്ചു. പേസ് ബൗളറായിരുന്ന ശ്രീനാഥ് നിലവില്‍ ഐസിസി മാച്ച് റഫറിയാണ്.

സ്റ്റേഡിയത്തില്‍ ജില്ലാ ജൂണിയര്‍ താരങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചു. കെസിഎ മെംബര്‍ ടി.ആര്‍. ബാലകൃഷ്ണന്‍, എ.എം. നൂര്‍ഷ, രാജന്‍ പുലൂര്‍, കെ. സുനില്‍കുമാര്‍, കെസിഎ അക്കാദമി പരിശീലകന്‍ ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, സ്റ്റേഡിയം മാനേജര്‍ അനീഷ്‌കുമാര്‍, അനീഷ് സാന്റോ എന്നിവര്‍ സന്നിഹിതരായിരുന്നു.

കുട്ടിത്താരങ്ങളുമായി സംവദിച്ച ശ്രീനാഥ് പിച്ചില്‍ ബോള്‍ ചെയ്തു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മെമന്റോ സെക്രട്ടറി നാസര്‍ മച്ചാന്‍ കൈമാറി.

ധരംശാലയിലേതുപോലെ മനോഹരമാണ് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയമെന്ന് ശ്രീനാഥ് അഭിപ്രായപ്പെട്ടു. ക്രിക്കറ്റില്‍ ഉയരങ്ങളിലെത്താന്‍ കഠിന പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *