വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചത് 16.5 ലിറ്റർ മദ്യം; വടുവൻചാലിൽ മധ്യവയസ്കൻ അറസ്റ്റിൽ
വടുവൻചാൽ: വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ച മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. വടുവൻചാൽ കരിങ്ങലോട് വീട്ടിൽ മണികണ്ഠൻ കെ.എം (54) ആണ് അറസ്റ്റിലായത്. വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് വടുവൻചാൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 16.500 ലിറ്റർ മദ്യം പിടികൂടിയത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ വിജിത്ത് കെ.ജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനാ സംഘത്തിൽ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ അനീഷ് എ.എസ്, സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ രഘു വി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) രഘു എം.എ, സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു കെ.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ബായ് ടി.പി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





Leave a Reply