പിന്നാക്ക ദുർബല വിഭാഗ വിദ്യാർഥികൾക്കു മാർഗ നിർദേശവും പരിശീലനവും വേണം
കൽപറ്റ: ശരിയായ മാർഗ നിർദേശത്തിന്റെയും പരിശീലനത്തിന്റെയും അഭാവമാണു വിദ്യാഭ്യാസ മേഖലയിൽ ഗോത്ര വിഭാഗങ്ങളിലെയും പിന്നാക്ക ദുർബല സമൂഹങ്ങളിലെയും കുട്ടികൾ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നു വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അഭിപ്രായപ്പെടു. ഇതു പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാവണം. കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ തൊഴിൽ സാധ്യതയോടൊപ്പം കുട്ടികളുടെ അഭിരുചിയും പ്രധാനമാണെന്നു രക്ഷിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഈ മേഖലയിൽ സിജി നടന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്.
സിജി വയനാട് ചാപ്റ്റർ എസ്. എസ്. എൽ. സി , പ്ലസ് ടു വിജയികൾക്കായി കൽപറ്റയിൽ സംഘടിപ്പിച്ച ഉപരിപഠന മാർഗ നിർദ്ദേശ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിജി വയനാട് ചാപ്റ്റർ പ്രസിഡൻറ് ഡോ. ബാവ കെ പാലുകുന്ന് അധ്യക്ഷത വഹിച്ചു. പിസി മജീദ് മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ കരിയർ വിദഗ്ധൻ അസ്കർ ചേന്ദമംഗല്ലൂർ ക്ലാസ് എടുത്തു. കെ. ജലീൽ, പി.കെ സലിം, എ .കെ മജീദ്, എൻ കെ ഷബീർ, അബ്ദുല്ല വട്ടക്കുടി, ഷഹീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.





Leave a Reply