ഗുണ്ടാ -സാമൂഹ്യ വിരുദ്ധർക്കെതിരെ പ്രത്യേക പരിശോധനയുമായി വയനാട് പോലീസ്: ഒളിവിൽ കഴിയുകയായിരുന്ന 16 പേരെ പിടികൂടി
കൽപ്പറ്റ: ഗുണ്ടാ -സാമൂഹ്യ വിരുദ്ധർക്കെതിരെ പ്രത്യേക പരിശോധനയുമായി ജില്ലാ പോലീസ്. ഓപ്പറേഷൻ ആഗ് (AAAG -Augmented Action Against Anti -socials And Goondas)എന്ന പേരിലാണ് പരിശോധന നടത്തുന്നത്. സ്ഥിരം കുറ്റവാളികൾ, കാപ്പ ചുമത്തിയവർ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ളവരെ പിടികൂടി കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 2024 മെയ് 15, ബുധനാഴ്ച വിവിധ കേസുകളിൽപെട്ട് ഒളിവിൽ കഴിയുകയായിരുന്ന 16 പേരെ പിടികൂടി. സാമൂഹ്യ വിരുദ്ധരെയും ഗുണ്ടകളെയും അമർച്ച ചെയ്യുന്നതോടൊപ്പം കുറ്റകൃത്യങ്ങൾ തടയുക എന്നതാണ് ഓപ്പറേഷൻ ആഗിലൂടെ പോലീസ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിലും ഇത്തരത്തിൽ പോലീസിന്റെ കർശന പരിശോധനകളുണ്ടാവും.





Leave a Reply