മഴ ശക്തമാകും: മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. വരുന്ന ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ കാലവർഷം അഥവാ എടവപ്പാതി 19-ന് ആൻഡമാനിൽ എത്തുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. സാധാരണ ആൻഡമാനിൽ എത്തുന്നത് 22-നാണ്. കേരളത്തിൽ കാലവർഷം എന്നുവരുമെന്ന് ഇതുവരെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടില്ല. കേരളത്തിൽ ദിവസങ്ങൾക്കുമുമ്പ് തുടങ്ങിയ വേനൽമഴ വ്യാപിച്ചുകഴിഞ്ഞു. 19-വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കേരള തീരത്തിനടുത്ത് ചക്രവാതച്ചുഴിക്ക് സാധ്യത ഉള്ളതിനാൽ 19-ന് അതിശക്ത മഴയും പ്രതീക്ഷിക്കുന്നുണ്ട്. 19 കഴിഞ്ഞാലും മഴ തുടരാനാണ് സാധ്യത. ഈ വേനൽ മഴക്കാലം കാലവർഷവുമായി ഇഴുകിച്ചേരും.
ജൂൺ ഒന്നിനാണ് സാധാരണയായി കാലവർഷം കേരളത്തിൽ എത്തേണ്ടത്. ഈ മാസം 19-ന് ആൻഡമാനിൽ എത്തിയാലും കേരളത്തിൽ നേരത്തേ വരണമെന്നില്ല. ഇതിനിടെ ന്യൂനമർദമൊന്നും രൂപപ്പെട്ടില്ലെങ്കിൽ പതിവുസമയത്തുതന്നെ എത്താം.
ശക്തമായ മഴയ്ക്ക് മഞ്ഞമുന്നറിയിപ്പ്
ഇന്ന് എറണാകുളം ഇടുക്കി, പത്തനംതിട്ട, നാളെ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും, മെയ് പതിനെട്ടിനു തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, മെയ് പത്തൊൻപതിന്, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
അതേസമയം, സംസ്ഥാനത്ത് മെയ് അവസാനത്തോടെ കാലവർഷമെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മോശം കാലവസ്ഥയെ തുടർന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കാലവർഷം മെയ് 31 ഓടെ കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂൺ 1 നാണ് കാലവർഷം തുടങ്ങുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ മെയ് 31 ഓടെ(4 ദിവസം മുൻപോ / വൈകിയോ) എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വർഷം 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്.
മീൻപിടിത്തത്തിന് വിലക്ക്
മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ തെക്കൻ കേരളതീരത്ത് വ്യാഴാഴ്ച മീൻപിടിത്തത്തിന് ഇറങ്ങരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.





Leave a Reply