May 18, 2024

പന്നിത്തീറ്റ ലഭ്യത ഉറപ്പുവരുത്തണമെന്ന് കര്‍ഷകര്‍

0
Img 20240516 113412

കല്‍പ്പറ്റ: വളര്‍ത്തുപന്നികള്‍ക്കു തീറ്റ ഉറപ്പുവരുത്തി മാലിന്യമുക്ത കേരളം പരിപാടി നടപ്പാക്കണമെന്ന് പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍. ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളിലെ മിച്ച ഭക്ഷണവും കോഴിപ്പീടികളിലെ വേസ്റ്റും മറ്റും റെന്‍ഡറിംഗിംനു വിധേയമാക്കണമെന്ന വ്യവസ്ഥ പന്നിക്കൃഷി മേഖലയില്‍ പ്രതിസന്ധിക്കു കാരണമാകുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍. ബിശ്വപ്രകാശ്, സെക്രട്ടറി ഷിജോ ജോസഫ് എന്നിവര്‍ പറഞ്ഞു. പന്നികള്‍ക്ക് തീറ്റ നല്‍കുന്നതിനു ഓരോ ദിവസവും കര്‍ഷകര്‍ ശേഖരിക്കുന്ന മിച്ച ഭക്ഷണവും കോഴിവേസ്റ്റും ഒഴികെ മാലിന്യമാണ് റെന്‍ഡറിംഗ് പ്ലാന്റുകള്‍ക്കു നല്‍കേണ്ടതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

ഉപജീവനത്തിനു പന്നിവളര്‍ത്തലിനെ ആശ്രയിക്കുന്ന അനേകം കര്‍ഷകര്‍ സംസ്ഥാനത്തുണ്ട്. ജില്ലയില്‍ 500 ഓളം കര്‍ഷകരാണ് പന്നിക്കൃഷി നടത്തുന്നത്. 350 അംഗങ്ങളുള്ളതാണ് പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഘടകം.

കര്‍ഷകരും കുടുംബാംഗങ്ങളും ജീവനക്കാരും അടക്കം നിരവധിയാളുകളാണ് പന്നിഫാമുകളില്‍ തൊഴില്‍ ചെയ്യുന്നത്. ചെറുതും വലതുമടക്കം ഫാമുകളിലായി ഏകദേശം 20,000 പന്നികളെയാണ് വളര്‍ത്തുന്നത്. മിച്ച ഭക്ഷണം ശേഖരിച്ച് പന്നികള്‍ക്കു തീറ്റയായി നല്‍കുന്ന കര്‍ഷകര്‍ ജൈവമാലിന്യ സംസ്‌കരണത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഓരോ വര്‍ഷവും ആയിരക്കണക്കിനു ടണ്‍ മിച്ചഭക്ഷണമാണ് പന്നിത്തീറ്റയായി സംസ്‌കരിക്കുന്നത്.

പന്നി ഫാം ലൈന്‍സന്‍സ് വ്യവസ്ഥകള്‍ ഉദാരമാക്കാന്‍ അധികാരികള്‍ തയാറാകണം. ദൂരപരിധിയില്‍ ഇളവ് അനുവദിക്കണം. അപേക്ഷിക്കുന്നവരില്‍ പലര്‍ക്കും ലൈസന്‍സ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികാരികളുടെ കടുംപിടിത്തമാണ് ഇതിനു കാരണം. വീട്, ജലസ്രോസ്, അതിര്‍ത്തി എന്നിവയുമായി ബന്ധപ്പെട്ട ദൂരപരിധി പാലിച്ചും ശുചിത്വം ഉറപ്പുവരുത്തിയും സമര്‍പ്പിക്കുന്ന അപേക്ഷകളില്‍പോലും നിരാക്ഷേപപത്രം അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്ത സ്ഥിതിയാണ്.

പന്നിത്തീറ്റയുമായി വരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് വകുപ്പു ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ഉപദ്രവിക്കുന്ന സാഹചര്യവും നിലനില്‍ക്കുകയാണ്. സാമൂഹിക വിരുദ്ധര്‍ മാലിന്യം വഴിയില്‍ തള്ളുന്നതിന്റെ ഉത്തരവാദിത്തം പന്നിക്കൃഷിക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരികള്‍ പലപ്പോഴും ശ്രമിക്കുന്നതായും അസോസിയേഷന്‍ ഭരവാഹികള്‍ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *