22ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും
കല്‍പ്പറ്റ: കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനിയറിംഗ് യൂണിറ്റ് അസോസിയേഷന് സംസ്ഥാന വ്യാപകമായി 22ന് സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് പ്രസിഡന്റ് ജി. ഗോപകുമാര്‍, സെക്രട്ടറി എന്‍.കെ. ഹാരിസ്, ട്രഷറര്‍ പി. സന്തോഷ്, പ്രദീഷ് കാട്ടിക്കുളം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ചുങ്കം പരിസരത്ത് മാര്‍ച്ച് ആരംഭിക്കും. ധര്‍ണ സംസ്ഥാന പ്രസിഡന്റ് സി.എം. തങ്കച്ചന് ഉദ്ഘാടനം ചെയ്യും.
നടന്നുപണിക്കാരുടെ കടന്നുകയറ്റം നിയന്ത്രിക്കുക, വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുക, സ്ഥാപനങ്ങളെ വൈറ്റ് കാറ്റഗറിയിലേക്ക് മാറ്റുക, ചെറുകിട വെല്‍ഡിംഗ് വ്യവസായ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന് സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും നല്കിയ നിവേദനങ്ങളില്‍ നടപടി ഉണ്ടായില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.





Leave a Reply