June 10, 2026

സജീവം പദ്ധതി: സന്നദ്ധ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

0
Img 20240521 180722
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കാരിത്താസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന സജീവം പദ്ധതിയിലെ സന്നദ്ധസേനാംഗങ്ങളില്‍നിന്നു തെരഞ്ഞെടുത്തവര്‍ക്ക് പരിശീലനം നല്‍കി. കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസര്‍ അഭീഷ് ആന്റണി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ദീപു ജോസഫ് പ്രസംഗിച്ചു. എക്‌സൈസ് മുക്തി വിഭാഗം ട്രെയിനര്‍ വിജേഷ് കുമാര്‍ ക്ലാസെടുത്തു. പദ്ധതി റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍മാരായ ആലിസ് സിസില്‍, ഷീന ആന്റണി, ജിനി ഷിനു, തൃശൂര്‍ വിമല കോളജിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ഥികളായ ദീപിക ദാസ്, കീഴേപ്പാട്ട് പ്രസീത എന്നിവര്‍ നേതൃത്വം നല്‍കി.

ലഹരിവിപത്തിനെതിരേ ജനകീയ മുന്നേറ്റവും ബോധവത്കരണവും നടത്തുന്ന പദ്ധതിയാണ് സജീവം.

കേരളത്തിലെ എല്ലാ രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും പദ്ധതി നടപ്പാക്കുന്നുണ്ട്. കേരള സോഷ്യല്‍ സര്‍വീസ് ഫോറമാണ് സംസ്ഥാനത്ത് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. സ്‌കൂളുകള്‍, കോളജുകള്‍, സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റികള്‍, സ്വാശ്രയ സംഘങ്ങള്‍, ആദിവാസി കോളനികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *