June 16, 2026

കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതാ സമിതി നേതൃത്വ സംഗമവും രൂപത സമിതി ഇലക്ഷനും നടന്നു

0
Img 20240524 142444
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപതാ സമിതി നേതൃത്വ സംഗമവും രൂപത സമിതി ഇലക്ഷനും നടന്നു. സമ്മേളനത്തിന്റെ അദ്ധ്യക്ഷ പദം അലങ്കരിച്ചു കൊണ്ട് മുൻ രൂപത പ്രസിഡന്റ് കെ പി സാജു സംസാരിക്കുകയും, അല്മായ നേതാക്കന്മാർക്ക് പ്രചോദനം നൽകിക്കൊണ്ട് മാനന്തവാടി രൂപതയുടെ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം പിതാവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു.

ഗ്ലോബൽ സമിതി ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ സമുദായ നേതാക്കന്മാരെ അഭിസംബോധന ചെയ്ത് സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ ബോധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. രൂപത സമിതിയുടെ പ്രസിഡണ്ടായി ജോൺസൺ തൊഴുതുങ്കൽ, രൂപത ജനറൽ സെക്രട്ടറിയായി സെബാസ്റ്റ്യൻ പുരയ്ക്കൽ, രൂപത ട്രഷററായി സജി ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു.

നേതൃത്വ സംഗമത്തിന് രൂപതാ ഡയറക്ടർ ബഹുമാനപ്പെട്ട ജോബി മുക്കാട്ടുകാവുങ്കൽ അച്ചൻ നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട്മാരായി അഡ്വ. ഗ്ലാഡിസ് ചെറിയാൻ, അന്നക്കുട്ടി, തോമസ് പഴുക്കാല, സജി പുലിക്കോട്ടിൽ റെനിൽ കഴുതാടിയിൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

എക്സിക്യൂട്ടീവ് മെമ്പർമാരായി ജോർജ് കൊച്ചുകുളത്തിങ്കൽ. ജിൽസ്, റോബി സാർ, ജിജോ മംഗലത്ത്, ബെന്നി അരിഞ്ചർമല, സി പി ജോയ്, ബെന്നി വെട്ടിക്കൽ, മസീന തോട്ടത്തിൽ, തോമസ് പട്ടമന, അനീഷ് ചെറുകാട് എന്നിവരും മീഡിയ കോഡിനേറ്ററായി ഷാജി പോൾ കൽപ്പറ്റ എന്നിവരെയും തിരഞ്ഞെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *