June 21, 2024

വൈത്തിരിയിൽ വ്യാപകമായി അനധികൃത നിർമ്മാണങ്ങൾ: യൂത്ത് കോൺഗ്രസ് 

0
Img 20240524 142739

കൽപ്പറ്റ: വ്യവസായ വകുപ്പിന്റെ കെ- സ്വിഫിറ്റ് രജിസ്ട്രേഷന്റെ പേരിൽ വൈത്തിരി പഞ്ചായത്തിൽ അനധികൃത നിർമ്മാണങ്ങൾ തകൃതിയായി നടക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. വ്യവസായങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസും അനുമതികളും നേടുവാനുള്ള കേരള സർക്കാരിൻറെ ഏകജാല സംവിധാനമായ കെ-സ്വിഫ്റ്റിന്റെ മറവിൽ വൈത്തിരി പഞ്ചായത്തിൽ നടക്കുന്നത് അനധികൃത നിർമ്മാണങ്ങളാണ്.

പഞ്ചായത്തിൽ നടക്കുന്ന നിർമ്മാണങ്ങൾ അനധികൃതമാണെന്ന് അറിഞ്ഞിട്ടും പഞ്ചായത്ത് ഒരു നടപടിയും എടുക്കാതെ നോക്കുകുത്തിയായി നിൽക്കുകയാണ്. റെഡ് സോണിൽ പെട്ട സ്ഥലത്തും പുഴ കൈയേറിയുമാണ് പല നിർമ്മാണങ്ങളും നടക്കുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന നിർമ്മാണങ്ങൾക്കെല്ലാം കെ-സ്വിഫ്റ്റിന്റെ രജിസ്ട്രേഷൻ ഉണ്ട് എന്ന് പറഞ്ഞ് 3.5 വർഷക്കാലത്തേക്ക് പ്രവർത്തിക്കാനുള്ള മൗനാനുവദം നൽകുകയാണ് പഞ്ചായത്ത്.

ഇതിനു പുറകിൽ വലിയ സാമ്പത്തിക ഇടപാടുകൾ പഞ്ചായത്ത് അധികൃതർ നടത്തുന്നു. ഏത് രജിസ്ട്രേഷൻ ഉള്ളതാണെങ്കിലും പഞ്ചായത്തിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്ക് പഞ്ചായത്തിന് ഉത്തരവാദിത്തം ഉണ്ടെന്നിരിക്കെ റെഡ് സോണിൽ പോലും നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്ക് എതിരെ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ല. റെഡ് സോണിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾക്ക് പഞ്ചായത്ത് അറിഞ്ഞിട്ടുണ്ടെങ്കിൽ അത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനുണ്ട്.

കെ – സ്വിഫിറ്റിൻ്റെ രജിസ്ട്രേഷന്റെ പേരിലാണെങ്കിൽ പോലും പഞ്ചായത്തിൽ നടക്കുന്ന ഒരു നിർമ്മാണ പ്രവർത്തി അനധികൃതമാണോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനും പഞ്ചായത്ത് അധികൃതർക്കും ഉണ്ട്. അതിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കെ-സ്വിഫ്റ്റിൻ്റെ അതോറിറ്റിയെ അറിയിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്. അങ്ങനെ പഞ്ചായത്ത് ചെയ്തില്ലെങ്കിൽ മൂന്നര വർഷക്കാലത്തേക്ക് അനധികൃതമായി നടക്കുന്ന പ്രവർത്തികൾ അങ്ങനെ നടന്നുകൊണ്ടിരിക്കും.

വലിയ ദുരന്തങ്ങൾ സംഭവിച്ചതിനുശേഷം ആയിരിക്കും മറ്റു സംവിധാനങ്ങൾ എല്ലാം ഇതിൻ്റെ പുറകെ പോകുന്നത്. ഈ രീതിയിലാണ് വൈത്തിരി പഞ്ചായത്തിലെ ഒട്ടുമിക്ക നിർമ്മാണ പ്രവർത്തികളും നടക്കുന്നത്. പഞ്ചായത്തിൻ്റെ അറിവോടെ പല പേരുകൾ പറഞ്ഞ് അനധികൃതമായി നിർമ്മാണങ്ങൾ ആണ് വൈത്തിരിയിൽ നടക്കുന്നത്. വൈത്തിരി പഞ്ചായത്തിലെ മുഴുവൻ നിർമാണ പ്രവർത്തികളും അനേഷിച്ച് അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുത്തില്ലങ്കിൽ ശക്തമായ സമരങ്ങൾക്കും നിയമനടപടികൾക്കും യൂത്ത് കോൺഗ്രസ് നേതൃത്വം നൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *