ഡിവൈഎഫ്ഐ സ്കൂൾ ക്ലീനിംഗ് ഡേ: ശുചീകരണ പ്രവർത്തനമേറ്റെടുത്ത് യൂത്ത് ബ്രിഗേഡ്
കൽപ്പറ്റ: ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. അദ്ധ്യയ വർഷാരംഭത്തിന് മുന്നോടിയായി സ്കൂൾ ക്ലീനിംഗ് ഡേ ആചരിച്ചാണ് പൊതുവിദ്യാലയങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനമേറ്റെടുത്തത്.
ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ക്ലാസ്സ് മുറികൾ കഴുകി വൃത്തിയാക്കൽ, വാട്ടർ ടാങ്ക് വൃത്തിയാക്കൽ, പരിസരങ്ങളിലെ കാട് വെട്ടിത്തെളിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്. ജില്ലാതല ഉദ്ഘാടനം തോൽപ്പെട്ടി ഗവൺമെൻ്റ് ഹൈസ്കൂളിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, അനിഷ സുരേന്ദ്രൻ, നിരഞ്ജന, നിധിൻ കെ സി, നിജീഷ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ജിതിൻ കെ ആർ അദ്ധ്യക്ഷനായി. വി ബി ബബീഷ് സ്വാഗതവും, കെ വിപിൻ നന്ദിയും പറഞ്ഞു.





Leave a Reply