April 29, 2026

‘വയനാടൻ വാഴക്കുലയുടെ താങ്ങുവില 30 രൂപയാക്കണം’

0
Img 20240530 094130
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: വാഴക്കുലയുടെ താങ്ങുവില 30 രൂപയാക്കണമെന്ന് വി.എഫ്.സി.കെ.യുടെ കീഴിലുള്ള പടിഞ്ഞാറത്തറ സ്വാശ്രയ വിപണി ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. വയനാടൻ കുലയുടെ താങ്ങുവില 24 രൂപയാണിപ്പോൾ. മറ്റു ജില്ലകളിലെ താങ്ങുവില 30 രൂപയാണ്. കടുത്ത വരൾച്ച കാരണം ഏക്കർകണക്കിന് വാഴക്കുലകൾ ഉണങ്ങിവീണുപോയിരുന്നു. ഏറ്റവും കൂടുതൽ കുല വിൽപ്പന നടന്നിരുന്ന ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് പകുതിവരെയുള്ള കാലയളവിൽ 18 മുതൽ 23 രൂപവരെയായിരുന്നു മാർക്കറ്റ് വില. 30 രൂപയെങ്കിലും വില കിട്ടിയാൽമാത്രമേ നഷ്ട‌ം വരാതിരിക്കുകയുള്ളൂ.

വി.എഫ്.സി.കെ. ജില്ലാ മാനേജർ സുജാ തോമസ് യോഗം ഉദ്ഘാടനംചെയ്തു. വർക്കി വടക്കേടം അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ്, വി.ജെ. മാത്യു, സി.കെ. അബ്‌ദുൾ റസാക്ക്, ടി.ഡി. മാത്യു, പ്രീത, ഉഷാ വർഗീസ്, അസീസ് തുടങ്ങിയവർ സംസാരിച്ചു.

കൂടുതൽ വാഴക്കുല നൽകിയ കെ.സി. ബൈജു, കെ.ആർ. മുരളി, മിനി ജോണി എന്നിവരെ അഭിനന്ദിച്ചു. കെ.സി. ജോസഫ് പ്രസിഡന്റായുള്ള പുതിയ ഭരണസമിതിക്ക് അംഗീകാരം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *