April 28, 2026

മാനന്തവാടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കുന്നു; കടകൾ ഒഴിയാൻ നിർദേശം

0
template for wayanad news (2)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കാൻ തീരുമാനമായി. കടമുറികൾ ഏപ്രിൽ 30 തിന് മുമ്പ് പൂർണ്ണമായും ഒഴിയാൻ നിർദേശം നൽകി നഗരസഭ. ജില്ലാദുരന്ത നിവാരണ അതോരിറ്റി ചെയർമാനും വയനാട് ജില്ലാ കലക്ടറുമായ ആർ മേഘശ്രീയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

2025 ആഗസ്റ് 14 ന് കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ജില്ലാദുരന്ത നിവാരണ അതോരിറ്റി നഗരസഭയ്ക്ക് നിർ ദ്ദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് നടപ്പിലാക്കാത്തതിനാൽ വീണ്ടും നിയമപരമായ മുന്നറിയിപ്പ് നൽകിയതിനാലാണ് നഗരസഭ അടിയന്തിര യോഗം ഇന്ന് വിളിച്ചു ചേർത്തത്.

യോഗത്തിൽ എടുത്ത തീരുമാന പ്രകാരം മാനന്തവാടി നഗരസഭയുടെ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കി. കെട്ടിടത്തിനുള്ളിലെ കടമുറികളിൽ പ്രവർത്തിക്കുന്ന വ്യാപാരികൾ ഈ മാസം 30-ാം തീയതിക്കകം പൂർണ്ണമായും ഒഴിഞ്ഞുകൊടുക്കണമെന്ന് യോഗത്തിന് ശേഷം നഗരസഭ ചെയർമാൻ അറിയിച്ചു.

14 മാസം മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നുവെന്നും ലൈസൻസ് പുതുക്കി നൽകിയിരുന്നില്ലെന്നും വാടക സ്വീകരിച്ചിരുന്നില്ലെന്നും നഗരസഭ ചെയർമാൻ വ്യക്തമാക്കി. കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ടെണ്ടർ നടപടികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കുന്നതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി ബസ് സർവീസുകൾക്കായി നഗരസഭ ബദൽ സംവിധാനം ഒരുക്കുമെന്നും ചെയർമാൻ ജേക്കബ് സെബാസ്റ്റിൻ പറഞ്ഞു.

യോഗത്തിൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വക്കേറ്റ് സിന്ധു സെബാസ്റ്റ്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി വി ജോർജ്, പി വി എസ് മൂസ, കൗൺസിലർമാരായ സി കുഞ്ഞബ്ദുള്ള, വിയു ജോയ്, പി കെ ഹംസ, ജോണി, സജ്ന ടീച്ചർ, മുൻസിപ്പൽ സെക്രട്ടറി അനില്‍ രാമകൃഷ്ണൻ, അസിസ്റ്റൻറ് സെക്രട്ടറി രമ്യ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *