May 15, 2026

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

0
20240601 191258
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: വയനാട്ടില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ വയനാട് പോലീസ് പിടികൂടി. കണ്ണൂര്‍, കാടാച്ചിറ, വാഴയില്‍ വീട്ടില്‍ കെ.വി. സുഹൈര്‍(24) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മീനങ്ങാടി പോലീസും ചേര്‍ന്ന് പിടികൂടിയത്. 113.57 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാള്‍ സംസ്ഥാനത്തേക്കുള്ള സ്ഥിരം ലഹരികടത്ത് കാരനാണെന്നാണ് സംശയിക്കുന്നു. ഇയാള്‍ ലഹരിമരുന്ന് കൈമാറാൻ ഉദ്ദേശിച്ചയാളെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചു.

ഇന്ന് രാവിലെ ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന തമിഴ്‌നാട് കോണ്‍ട്രാക്ട് കാരിയര്‍ ബസ് മീനങ്ങാടിയിൽ വെച്ച് പരിശോധന നടത്തിയപ്പോഴാണ് യുവാവില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു.

മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ പി.ജെ. കുര്യക്കോസ്, എസ്. ഐമാരായ വിനോദ്കുമാര്‍, കെ.ടി. മാത്യു, സി.പി.ഒ മാരായ ക്ലിന്റ്, ഖാലിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *