പരിസ്ഥിതി ദിനം ആചരിച്ചു
കരിങ്കുറ്റി :കരിങ്കുറ്റി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനമാചരിച്ചു. വൃക്ഷത്തെ നടൽ,പോസ്റ്റർ നിർമ്മാണം, ഫോട്ടോഗ്രാഫി മത്സരം, പൂന്തോട്ട നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ വിനോദ് പുല്ലഞ്ചേരി, പി.റ്റി.എ പ്രസിഡന്റ് ജിതേഷ് കുമാർ, അധ്യാപകരായ ഹരീഷ് കുമാർ എൻ കെ, ബിജു ജോർജ്ജ്,ധന്യ എസ്.ഡി, ഇന്ദു രഘുനാഥ്,ധനൂപ എം. കെ, സജി ആന്റോ,കൗൺസിലർ ഉണ്ണിമായ ജോർജ് എന്നിവർ നേതൃത്വം നൽകി.





Leave a Reply