June 3, 2026

എൽ ഡി എഫിൽ പരിഗണനയില്ല, വന്നപ്പോൾ രാജ്യസഭാ എംപിയുണ്ടായിരുന്നു, ഇപ്പോൾ ഒന്നുമില്ല’; ശ്രേയാംസ് കുമാർ

0
20240607 184125
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: എൽ ഡി എഫിൽ നേരിടുന്നത് കടുത്ത അവഗണന, തന്നെ പരിഗണിക്കുന്നില്ലെന്നുംആർജെ‍ഡി നേതാവ് ശ്രേയാംസ്കുമാർ. എം പി ആയാണ് മുന്നണിയിൽ എത്തിയത് എന്നാൽ ഇപ്പോൾ രാജ്യ സഭാ സീറ്റ്‌ പോലും ഇല്ലാത്ത അവസ്ഥയാണ്. എന്തുകൊണ്ടും രാജ്യസഭാ സീറ്റ് ലഭിക്കാനുള്ള അർഹത ആർജെഡിക്ക് ഉണ്ട്. രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യം എൽഡിഎഫിൽ അറിയിക്കും. എം വി ഗോവിന്ദനെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിക്കണം. ഭരണവിരുദ്ധ വികാരമുണ്ടോ എന്നത് സംബന്ധിച്ച് ആഴത്തിൽ പഠിക്കണം.

 

 

കേന്ദ്രസർക്കാർ കേരളത്തെ ഞെരുക്കുന്നത് കൊണ്ട് പല ക്ഷേമ പ്രവർത്തനങ്ങളും മുടങ്ങി. പെൻഷൻ ഉൾപ്പെടെ നൽകാൻ കഴിയാതെ പോയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. തൃശ്ശൂരിലെ തോൽവി പ്രതീക്ഷിച്ചതല്ല. ഇക്കാര്യത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫിൽ എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യണം. ജനതാ പാർട്ടികളുടെ ലയനം അടഞ്ഞ അധ്യായമല്ല. ആദ്യമായി അതിന് വാതിൽ തുറന്നിട്ടത് തങ്ങൾ. ഇപ്പോഴും ആ വാതിൽ തുറന്നു കിടക്കുകയാണെന്നും തീരുമാനം പറയേണ്ടത് എതിർപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *