വെള്ളപൊക്ക ഭീഷണിയിൽ വെണ്ണിയോട് പുഴയിലെ തടസ്സങ്ങൾ
വെണ്ണിയോട്: പുഴയിലെ ഒഴുക്ക് തടസ്സപ്പെടും വിതം കെട്ടിയുണ്ടാക്കിയ വൻ മരങ്ങളും മരക്കൊമ്പുകളും പുഴക്ക് കുറുകെയായതിനാൽ ജില്ലയിലെ പല സ്ഥലങ്ങളും വെള്ളപൊക്ക ഭീഷണി നേരിടുകയാണ്. കഴിഞ്ഞ മഹാ പ്രളയ കാലത്ത് തകർന്ന് വീണ കോൺക്രീറ്റ് പാലങ്ങളുടെ അവശിഷ്ടങ്ങളും പുഴയുടെ ഒഴുക്ക് തടയുന്നുണ്ട്. മഴ ശക്തി പ്രാപിക്കുന്നതോടെ കുറുകെ വീണ മരങ്ങൾക്കും മറ്റും മീതെ മാലിന്യം അടിഞ്ഞുകൂടി പുഴയിലെ ഒഴുക്ക് തടസ്സപെടാനും ഇത് വഴി കൃഷിയിടങ്ങളിൽ വെള്ളം കയറാനും സാധ്യത ഏറെയാണ്.
പല പഞ്ചായത്തുകളും മഴയ്ക്ക് മുന്‍പ് പുഴയില്‍ ഒഴുക്ക് തടസ്സപ്പെടുത്തി കിടക്കുന്ന മരങ്ങളും മറ്റും മുറിച്ചുനീക്കുന്നുണ്ടെങ്കിലും ചില പഞ്ചായത്തുകള്‍ അവഗണിച്ചു. കഴിഞ്ഞദിവസം കോട്ടത്തറ കള്ളംവെട്ടി കമ്യൂണിറ്റി ഹാളിന് സമീപമുള്ള ചെറുപുഴയില്‍ മാസങ്ങള്‍ക്ക് മുന്‍പ് പൊട്ടിവീണ വന്‍ മാവ് 25000 രൂപ ചെലവില്‍ ക്രെയിന്‍ ഉപയോഗിച്ചാണ് പഞ്ചായത്ത് പുഴയില്‍ നിന്ന് കരയ്ക്ക് കയറ്റി തടസ്സം ഒഴിവാക്കിയത്.





Leave a Reply