April 17, 2026

ക്ലീൻ ഡ്രൈവ്; നെല്ലാറച്ചാൽ നടത്തി

0
Img 20240608 183256
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് എൻ.എസ്. എസ് യൂണിറ്റ്, ആസ്റ്റർ വളണ്ടിയേഴ്സ്, ഓയിസ്ക ഇന്റർനാഷണൽ കൽപ്പറ്റ ചാപ്റ്റർ എന്നിവർ സംയുക്തമായി നടത്തിയ ക്ലീൻ ഡ്രൈവ് നെല്ലാറച്ചാൽ മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീർ ഫ്ലാഗ് ഓഫ്‌ ചെയ്തു.

തുടർന്ന് നടന്ന ബോധവൽക്കരണ പരിപാടിയിൽ കല്പറ്റ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഹ്യൂമ് ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ അമരക്കാരായ ഡോ. സുമ, അറിയപ്പെടുന്ന പക്ഷി നിരീക്ഷകൻ ശ്രി. സി കെ വിഷ്ണുദാസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഡോ. ഗോപകുമാരൻ കർത്ത, വൈസ് ഡീൻ ഡോ. എ പി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ്‌ നാരായണൻ, നഴ്സിംഗ് കോളേജ് പ്രിൻസിപാൾ പ്രൊഫസർ ഡോ. ലിഡ ആന്റണി, വൈസ് പ്രിൻസിപ്പാൾ പ്രൊഫസർ രാമു ദേവി, ഡി ജി എമ്മുമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്‌ പള്ളിയാൽ, ആസ്റ്റർ വളന്റിയേഴ്‌സ് ലീഡ് മുഹമ്മദ് ബഷീർ, ഓയിസ്ക ഭാരവാഹികളായ അഡ്വ. അബ്ദുറഹ്മാൻ കാദിരി, ലൗലി, എൽദോ ഫിലിപ്പ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *