May 15, 2026

ആം ആദ്മി പാർട്ടി കർഷക സമിതിയുടെ നേതൃത്വത്തിൽ കലക്‌ട്രേറ്റ് ധർണ്ണ നടത്തി

0
Img 20240611 Wa00842
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കാർഷിക വിള ഇൻഷുറൻസ് എടുത്ത കർഷകർക്ക് സംസ്ഥാന സർക്കാരിൻ്റെ നഷ്ടപരിഹാരം വിതരണം ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി കർഷക സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ നടത്തി.

 

വിളനാശ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ധർണ്ണ ആം ആദ്മി പാർട്ടി വയനാട് ജില്ല സെക്രട്ടറി പോൾസൺ അമ്പലവയൽ ഉദ്ഘാടനം ചെയ്തു.

കർഷക സമിതി ജില്ലാ സെക്രട്ടറി ജേക്കബ് കെ.പി, പ്രസിഡൻ്റ് എം.ഡി തങ്കച്ചൻ,റഫീക്ക് കമ്പളക്കാട്, ഇ.വി തോമസ്, ചാക്കോ പുൽപ്പള്ളി,ബേബി തയ്യിൽ, നഷ്ട പരിഹാരം ലഭിക്കാത്തതിനാൽ നിയമ പോരാട്ടം നടത്തുന്ന ജോസ് കൊച്ചുമലയിൽ,ദേവദാസ് പുന്നത്ത്, അജി കൊളോണിയ, അശ്റഫ് വൈത്തിരി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *