May 3, 2026

ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ എം. ഡി. എം. എ വേട്ട

0
20240612 202341
By ന്യൂസ് വയനാട് ബ്യൂറോ

 

ബാവലി: എക്സൈസ് ചെക്ക് പോസ്റ്റിൽ 54.39 ഗ്രാം എം.ഡി.എം.എ യുമായി കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. കണ്ണൂർ മാട്ടൂർ സ്വദേശികളായ എ .ആർ മൻസിൽ വീട്ടിൽ നിയാസ് ടി.വി (30), മാട്ടൂൽ സെൻട്രൽ ഇട്ട പുരത്ത് വീട്ടിൽ മുഹമ്മദ് അമ്രാസ്. ഇ എന്നിവരെയാണ്         എക്സൈസ് പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഗവും , ചെക്ക് പോസ്റ്റും ടീമും, എക്സൈസ് ഇൻ്റലിജൻസ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്ന് കാറിൽ കണ്ണൂരിലേക്ക് ചില്ലറ വിൽപ്പനയ്ക്കായി കടത്തിയ എം. ഡി. എം. എ ആണ് എക്സൈസ് കണ്ടെത്തിയത്. ഒന്നാം പ്രതി നിയാസ് ടി. വി യുടെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 52.34 ഗ്രാം എം. ഡി. എം. എയും ഇയാളുടെ ഉടമസ്ഥതയിലുള്ള കെ എൽ 13 എ എൻ 3402 നമ്പറിലുള്ള സ്വിഫറ്റ് കാറിൻ്റെ ഹാൻഡ് റെസ്റ്റിൻ്റെ താഴ്ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 2.05 ഗ്രാം എം. ഡി. എം. എയും എക്സൈസ് കണ്ടെത്തി.

കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നുള്ളതിനാൽ ഇവരെ പിടികൂടാനായി കൂടുതൽ അന്വേഷണം എക്സൈസ് ആരംഭിച്ചു. മാനന്തവാടി ജെ എഫ് സി എം 2 കോടതിയിൽ പ്രതികളെ ഹാജരാക്കും.

 

20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളിൽ നിന്ന് കാറ് കൂടാതെ മൂന്ന് മൊബൈൽ ഫോണും, ഒരു ഐ പാഡും കണ്ടെത്തി. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജോണി, കെ. അജയ്യ, കെ. കെ കുമാർ, ഇ അനുപ്, എ .സി പ്രജിഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ റ്റി.ജി പ്രിൻസ്, കെ.എസ് സനൂപ്, പി. കെ ചന്ദ്രൻ, ഇ.വി ശിവൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി. ഷിംജിത്ത് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *