May 2, 2026

നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്

0
Img 20240613 Wa01112
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ: മലബാറിലെ ഹയർ സെക്കൻഡറി സീറ്റ്‌ പ്രതിസന്ധിക്കിടെ പ്രതിഷേധത്തിന് ഇറങ്ങുകയാണ് ഫ്രറ്റേണിറ്റി. മലപ്പുറത്ത് പരപ്പനങ്ങാടിയിൽ സീറ്റ്ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥിനി ഹാദി റുഷ്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചും ആവശ്യമായ പുതിയ ബാച്ചുകൾ അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് വെള്ളിയാഴ്‌ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം. ഷെഫ്റിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

 

വിദ്യാർഥിനിയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്. ഇനിയൊരു ഹാദി റുഷ്ദ കേരളത്തിൽ ഉണ്ടാകരുത്. അതിന് പുതിയ ബാച്ചുകൾ അനുവദിച്ച് ഉത്തരവിറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *