കുവൈത്ത് ദുരന്തം; മരിച്ചവരിൽ 24 മലയാളികൾ
വീണ ജോർജ് കുവൈത്തിലേക്ക്
തിരുവനന്തപുരം: കുവൈത്തിലെ മംഗഫിൽ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികളെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. മരിച്ച മലയാളികളിൽ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തീപിടിത്തത്തിൽ
മരിച്ച 49 പേരിൽ 43 ഉം ഇന്ത്യക്കാരാണെന്നും അൻപത് പേർക്ക് പരുക്കേറ്റുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അപകടമുണ്ടായ സ്ഥലത്തേക്ക് സംസ്‌ഥാന സർക്കാർ
പ്രതിനിധിയായി മന്ത്രി വീണാ ജോർജ് യാത്ര തിരിക്കും.ഉദ്യോഗസ്‌ഥരും ഒപ്പമുണ്ടാകും.
ദുരന്തത്തിൽപ്പെട്ട മലയാളികൾക്ക് സഹായമെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി. രാജീവും പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരുക്കേറ്റവർക്ക് ചികിൽസ ലഭ്യമാക്കാനും സർക്കാർ എല്ലാം ചെയ്യും. കേന്ദ്രസർക്കാരുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ, സംസ്‌ഥാന സർക്കാർ എല്ലാം ചെയ്യും. കേന്ദ്രസർക്കാരുമായി ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സംസ്‌ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ കുടുംബത്തിന് ഒരു ലക്ഷവും നൽകും.





Leave a Reply