കത്താ ചാമ്പ്യൻഷിപ്പ് ജൂൺ 15ന്
പുൽപ്പള്ളി: കേരള ഒളിമ്പിക്‌സ് അസോസിയേഷന്റെ നിർദ്ദേശാനുസരണം വയനാട് ഒളിമ്പിക്സ് അസോസിയേഷൻ, വയനാട് സ്പോർട്‌സ് കൗൺസിൽ തുടങ്ങിയവയുടെ സഹകരണത്തോടെ വയനാട് ഡിസ്ട്രിക്‌ട് കരാട്ടെ ഡോ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കത്താ ചാമ്പ്യൻഷിപ്പ് ജൂൺ 15 ശനിയാഴ്ച രാവിലെ 3.30 മുതൽ പുൽപ്പള്ളി ഏരിയപ്പള്ളി ജി.എം റെസിഡൻസിയിൽ ആരംഭിക്കും.
പാരിസ് ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ഒളിമ്പിക്‌സ് അസോസിയേഷന്റെ ബ്ലോഗൺ ജനങ്ങളിലെത്തിക്കുന്നതിനായി വയനാട് ഡിസ്ട്രിക് കരാട്ടെ ഡോ അസോസിയേഷൻ വയനാട് ജില്ലയിലെ അംഗീകൃത കരാട്ടെ ക്ലബ്ബുകളുടെ സഹകരണത്തോടെ പ്രാദേശിക കരാട്ടെ മത്സരങ്ങളും ഡെമോൺസ്ട്രേഷനും നടത്തുവാൻ തീരുമാനിച്ചു.
സ്പോർട്‌സ് കൗൺസിൽ നോമിനി റെൻഷി ഷിജ്യ മാതാളിയിൽ വിഷയാവതരണം നടത്തിയ യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് റെൻഷി ഷിബു കുറുമ്പേമാം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ജനറൽ സെക്രട്ടറി ക്വോഷി പി.വി.സുരേഷ് സ്വാഗതവും ട്രഷറർ റെൻഷി സജി.പി.ഡി നന്ദിയും അർപ്പിച്ചു.





Leave a Reply