മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ;ബോധവത്ക്കരണം നാളെ
മാനന്തവാടി: ജില്ലാ സാമൂഹിക നീതി ഓഫീസ്, സാമൂഹിക സുരക്ഷാ മിഷന്‍, മാനന്തവാടി മെയിന്റനന്‍സ് ട്രൈബ്യൂണല്‍ എന്നിവയുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണം മാനന്തവാടി ഹോട്ടല്‍ വൈറ്റ് ഫോര്‍ട്ടില്‍ ജൂണ്‍ 15 രാവിലെ 9.30-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരെയുള്ള ശാരീരിക-മാനസിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയാവുന്ന പരിപാടിയില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് മുഖ്യാതിഥിയാവും. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ. കെപ്രജിത്ത്, ജില്ലാതല വയോജന കമ്മിറ്റി അംഗം സി.കെ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.





Leave a Reply