June 3, 2026

മഴക്കാല മുന്നൊരുക്കം: ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയോഗിച്ച് ഉത്തരവായി

0
20240614 173528
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി താലൂക്ക് തലത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനും ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഉത്തരവിട്ടു. മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍(എല്‍.ആര്‍), ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ ) എന്നിവര്‍ക്കാണ് ചാര്‍ജ്ജ് ഓഫീസര്‍മാരുടെ ചുമതല.

 

ചാര്‍ജ്ജ് ഓഫീസര്‍മാര്‍ താലൂക്ക്തലത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഓറഞ്ച് ബുക്കിലെ മാര്‍ഗ്ഗ നിര്‍ദേശങ്ങളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവുകളും സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകളെ ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ചാര്‍ജ്ജ് ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *