September 24, 2026

ഹൈഡ്രോപോണിക്സ് വിളവെടുപ്പ് ഉൽസവം

0
Img 20240615 182118
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈഡ്രോപോണിക്സ് യൂണിറ്റിലെ പുതിയിന കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. കൽപറ്റ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സി കെ ശിവരാമൻ ഉൽഘാടനം നിർവ്വഹിച്ചു.

ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ സജീവൻ, ബി പി സി ഷിബു, ഹൈഡ്രോപോണിക്സ് എക്സ്പേർട്ട് റിയാസ്, വി.എച്ച്.എസ്. സി അഗ്രികൾച്ചർ അദ്ധ്യാപിക പ്രസന്ന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ആരംഭിച്ച ജില്ലയിലെ ആദ്യ സ്കിൽ ഡവലപ്മൻ്റ് സെൻ്ററാണ് ഇത്. ഇവിടെ അഗ്രികൾച്ചർ മേഖലയിലെ ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ, ടൂറിസം മേഖലയിലെ ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസോസിയേറ്റ് എന്നിങ്ങനെ രണ്ട് കോഴ്സുകളാണ് നിലവിലുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *