നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടിച്ചെടുത്തു
കമ്പളക്കാട്: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടിച്ചെടുത്തു. കോട്ടത്തറ വാളൽ പുതുശ്ശേരിക്കുന്ന് കോളനിക്ക് കോളനിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ സൂക്ഷിച്ച 2340 പാക്കറ്റ് ഹാൻസ് ആണ് കമ്പളക്കാട് പോലീസ് ഇൻസ്പെക്ടർ എസ്. എച്ച്. ഓ ഇ ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
അഞ്ച് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. സബ് ഇൻസ്പെക്ടർ പി. സി റോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.





Leave a Reply