June 3, 2026

മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ തമിഴ്നാട് സ്വദേശിനിയെ 10 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു

0
Img 20240615 Wa03672
By ന്യൂസ് വയനാട് ബ്യൂറോ

 

കമ്പളക്കാട്: മോഷണ കേസിൽ ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളിൽ സഹകരിക്കാതെ മുങ്ങി നടന്ന തമിഴ്നാട് മധുര സോളമണ്ഡലം സ്വദേശിനിയായ മുത്തു (38)വിനെയാണ് അറസ്റ്റ് ചെയ്തത്.

 

2014 ഒക്ടോബറിൽ കല്പറ്റയിൽ നിന്നും കമ്പളക്കാട് ലേക്ക് കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല കവർച്ച ചെയ്ത കേസിൽ റിമാൻഡിൽ കഴിഞ്ഞു വരവേ ജാമ്യമെടുത്ത് പിന്നീട് കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങുകയായിരുന്നു.

കമ്പളക്കാട് ഇൻസ്‌പെക്ടർ എസ് എച്ച് ഓ ഇ ഗോപകുമാറിന്റ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *