June 3, 2026

നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടിച്ചെടുത്തു

0
Img 20240615 210252
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടിച്ചെടുത്തു. കോട്ടത്തറ വാളൽ പുതുശ്ശേരിക്കുന്ന് കോളനിക്ക് കോളനിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ സൂക്ഷിച്ച 2340 പാക്കറ്റ് ഹാൻസ് ആണ് കമ്പളക്കാട് പോലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ ഇ ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

അഞ്ച് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. സബ് ഇൻസ്‌പെക്ടർ പി. സി റോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *