June 3, 2026

ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കെണിയില്‍പ്പെടരുത്- വയനാട് പോലീസ്

0
Img 20240617 102612obr9lxm
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വ്യാപകമായി വല വിരിച്ച് കെണിയൊരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കെണിയില്‍പ്പെടരുതെന്ന് വയനാട് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിനിരയായാല്‍ ഉടന്‍ സ്‌റ്റേഷനില്‍ പരാതി നല്‍കണം.

കഴിഞ്ഞ ദിവസം പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ തരുവണ സ്വദേശിക്ക് നഷ്ടമായത് 11,14,245 രൂപയാണ്. ടെലഗ്രാമില്‍ ഒരു വ്യക്തിയില്‍ നിന്ന് വന്ന മെസേജാണ് തട്ടിപ്പിന് തുടക്കം. ബിസിനസ് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ലാഭമുണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഓരോ ഘട്ടങ്ങളില്‍ ഓരോ ടാസ്‌ക് നല്‍കി ചെറിയ ലാഭം നല്‍കി കൂടുതല്‍ തുക ഇന്‍വെസ്റ്റ് ചെയ്യാന്‍ ഇരയെ പ്രേരിപ്പിച്ചു. ഘട്ടം ഘട്ടമായാണ് വലിയ തുക തട്ടിയത്. തരുവണ സ്വദേശിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍തുക വാഗ്ദാനം ചെയ്ത് വൈത്തിരി സ്വദേശിയില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയെടുത്തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *