എടപ്പെട്ടി സ്കൂൾ വാർഷിക കായികമേള ‘സ്പോർഷ്യോ ’26’ ഉദ്ഘാടനം ചെയ്തു
എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വാർഷിക കായികമേള ‘സ്പോർഷ്യോ ’26’ എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി എസ് ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക കെ ശബോറോസ്, പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, എം പി ടി എ പ്രസിഡൻ്റ് വിനീത സുജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, എം കെ അബ്ദുൾ സലാം, ആർ കീർത്തി, ബി ഖദീജ, വിജി ജിജിത്ത്, പി എസ് അനീഷ, അതുല്യ ജയേഷ്, സജ്ല മുനീർ, അനുപമ സജിത്ത്, ശ്രീജ സതീശൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply