മീനങ്ങാടിയിൽ യൂത്ത് കോൺഗ്രസ് സോറിങ് ഹയർ ടാലെന്റ് ഫെസ്റ്റ് നടത്തി
മീനങ്ങാടി: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും മീനങ്ങാടി യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
വായനയുടെ പ്രാധാന്യവും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും കുട്ടികളെ ബോധവാന്മാരാക്കിയ പരിപാടിയിൽ കുട്ടികൾക്ക് പ്രശസ്ത എഴുത്തുകാരുടെ കൃതികൾ മെമന്റോയോടൊപ്പം നൽകി അവരെ അനുമോദിച്ചു. വിദ്യാർത്ഥികൾ സമൂഹത്തിന്റെ ഉന്നമനത്തിനു ഏത് രീതിയിൽ പ്രവർത്തിക്കണമെന്നും, ഇപ്പോൾ കിട്ടിയ വിജയത്തിൽ സന്തോഷിക്കുന്നതിനോടൊപ്പം ജീവിത ലക്ഷ്യം പൂർത്തീകരിക്കും വരെ പരിശ്രമം തുടരണമെന്നും കുട്ടികളെ ഓർമിപ്പിച്ചുകൊണ്ട് കെ പി സി സി മെമ്പറും, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കൂടെ ആയ കെ ഇ വിനയൻ പരിപാടി ഉദ്ഘാടനം ചെയ്തു.
യൂത്ത് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ പി ജോഷ്വ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അമൽ ജോയ്, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് നിത, ജനറൽ സെക്രട്ടറി അനീഷ് റാട്ടക്കുണ്ട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് ചന്ദനക്കാവ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ലിന്റോ കുര്യാക്കോസ്, ബേബി വർഗീസ് സംസാരിക്കുകയും, മണ്ഡലം വൈസ് പ്രസിഡന്റ് ജിബിൻ നൈനാൻ, എന്നിവർ പങ്കെടുത്തു.




Leave a Reply