പില്‍ഗ്രിം ടൂറിസം: വെള്ളമുണ്ട പഴയങ്ങാടി റോഡ് നവീകരിച്ചു
വെള്ളമുണ്ട: പില്‍ഗ്രിം ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി നവീകരിച്ച വയനാട് ജില്ലയിലെ 400 വർഷത്തോളം പഴക്കമുള്ള പ്രധാന തീർത്ഥാടന പാതയായ പഴഞ്ചന-പഴയങ്ങാടി റോഡ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തിന്റെ 19 ലക്ഷം രൂപ അനുവദിച്ചാണ് പണിപൂർത്തിയാക്കിയിരിക്കുന്നത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം ഷഫീല പടയൻ അധ്യക്ഷത വഹിച്ചു. രണ്ടാം വാർഡ് മെമ്പർ പി. രാധ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദ്, സാബു പി, ആന്റണി,കെ.ഷൌക്കത്തലി വെള്ളമുണ്ട, സി.യൂസഫ്, പുത്തൂർ ഉമ്മർ, മജീദ് കെ.എം.സി, അസ്ഹറുദീൻ കെ തുടങ്ങിയവർ സംസാരിച്ചു.
തീർത്ഥാടന ടൂറിസം സാമ്പത്തിക വികസനത്തിൻ്റെ വളർച്ചാ എഞ്ചിനുകളിൽ ഒന്നാണ്, വെള്ളമുണ്ടയുടെ സംസ്കാരവും പൈതൃകവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
വെള്ളമുണ്ടയിലെ പ്രധാനപ്പെട്ട ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, മറ്റിതര ഗോത്ര പൈതൃക കേന്ദ്രങ്ങളുടെ സവിശേഷതകളും ചരിത്ര പശ്ചാതലങ്ങളും പുറം ലോകത്ത് പ്രചരിപ്പിക്കുകയും പില്‍ഗ്രിം സഞ്ചാരികളെ ധാരാളമായി ആകര്‍ഷിക്കാനുമായുള്ള ഗൗരവമായ ഇടപെടലുകൾ ഉണ്ടാവുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
വെള്ളമുണ്ട ഡിവിഷനിലെ പുതുകോട്ടിടം ക്ഷേത്രം, പരുത്തിയാട്ട് മണികണ്ഠലയ ക്ഷേത്രം എന്നീ പിൽഗ്രിമിടങ്ങളിലേക്കും സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലേക്ക് കക്കടവ് പ്രദേശത്തെ വിശ്വാസികൾക്ക് എത്തിചേരുവാനുള്ള പ്രധാന റോഡുകളെല്ലാം ഇതിനകം ജില്ലാ പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ചതാണ്.





Leave a Reply