May 14, 2026

വന്യമൃഗ ശല്യവും കർഷക ദ്രോഹ നടപടികളും അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം : ഡി.സി.സി.

0
20240618 174927
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : ജില്ലയിൽ വർദ്ദിച്ച് വരുന്ന വന്യമൃഗ ശല്യം മൂലം വനാതിർത്തി പ്രദേശങ്ങളിലെ കർഷകരും സാധാരണക്കാരും വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്ന് ഡി സി സി യോഗം. കർഷകരുടെ വരുമാന മാർഗ്ഗം പൂർണമായും വന്യമൃഗങ്ങൾ നശിപ്പിക്കുന്നു. ആനയെയും കുരങ്ങിനെയും മൈലിനെയും മാനിനെയും പേടിച്ച് കൃഷി ഇറക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കടുവ പേടി മൂലം വളർത്ത് മൃഗങ്ങളെയും കർഷകർ കൈവിടേണ്ട അവസ്ഥയാണ്. ഇതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ജില്ലയിൽ കർഷകർക്ക് ജീവിക്കാൻ സാധിക്കാതെ വരും. വന്യമൃഗ ശല്യവും പ്രതികൂല കാലാവസ്ഥയും മൂലം കഷ്ടപ്പെടുന്ന കർഷകർക്ക് മേൽ ഇടിത്തത്തി പോലെയാണ് സർക്കാരുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും നടപടികൾ. കൃഷി നാശം മൂലം ജീവിതം വഴിമുട്ടിയ കർഷകരെ ജപ്തി നോട്ടീസ് അയച്ച് ധനകാര്യസ്ഥാപനങ്ങൾ ദ്രോഹിക്കുകയാണ്. ഇത്തരം കർഷകവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുമ്പോഴും കർഷകന് സമാശ്വാസം പകരുന്ന യാതൊരു നടപടിയും സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

 

യോഗത്തിൽ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ അധ്യക്ഷനായിരുന്നു. പി.കെ. ജയലക്ഷ്മി, കെ.കെ. വിശ്വനാഥൻ മാസ്റ്റർ, പി.പി. ആലി, സി.പി. വർഗ്ഗീസ്, എൻ.കെ. വർഗ്ഗീസ്, ടി.ജെ. ഐസക്ക്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, ഒ.വി. അപ്പച്ചൻ, സംഷാദ് മരക്കാർ, നജീബ് കരണി, ആർ. രാജേഷ്‌കുമാർ, ബിനു തോമസ്, ഡി.പി. രാജശേഖരൻ, എച്ച്.ബി. പ്രദീപ് മാസ്റ്റർ, ശ്രീകാന്ത് പട്ടയൻ, പി.ഡി. സജി, കമ്മന മോഹനൻ, പി.വി. ജോർജ്ജ്, ചിന്നമ്മ ജോസ്, ബീന ജോസ്, എൻ.സി. കൃഷ്ണകുമാർ, എൻ.യു. ഉലഹന്നാൻ, നിസി അഹമ്മദ്, ഒ.ആർ. രഘു, കമ്മന മോഹനൻ, ഉമ്മർ കുണ്ടാട്ടിൽ, പോൾസൺ കൂവക്കൽ, എ.എം. നിശാന്ത്, ബി. സുരേഷ് ബാബു, ജിൻസൺ തൂപ്പുങ്കര, വർഗ്ഗീസ് മുരിയങ്കാവിൽ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *