സ്‌കൂള്‍ ബസ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മന്ത്രിമാർക്ക് നിവേദനം നല്‍കും
കല്‍പ്പറ്റ: മെച്ചപ്പെട്ട വേതനം, പ്രൊവിഡന്റ് ഫണ്ട്, സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ, പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുന്നതിന് ഇടപെടല്‍ തേടി സ്‌കൂള്‍ ബസ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രി, തൊഴില്‍, ഗതാഗത, വിദ്യാഭ്യാസ മന്ത്രിമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബേബി കൈനിക്കുടി, ട്രഷറര്‍ ടി.പി. ജമാല്‍, ബത്തേരി താലൂക്ക് പ്രസിഡന്റ് മോഹന്‍ താളൂര്‍, ജില്ലാ കമ്മിറ്റിയംഗം എം. സജീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.





Leave a Reply