റോഡിലേക്ക് കടപുഴകി വീണ് വൻമരം
കാട്ടിക്കുളം: കുട്ട റോഡിൽ ഒന്നാം മൈലിൽ മരം റോഡിലേക്ക് കടപുഴകി വീണു. ഇന്ന് രാവിലെ ഏഴോടെയാണ് മരം മറിഞ്ഞത്. മരച്ചില്ലകൾ വൈദ്യുത ലൈനിലേക്ക് ഒടിഞ്ഞ് വീണു.
ഇത് മണിക്കൂറിലേറെ ഗതാഗത, വൈദ്യുതി തടസത്തിന് കാരണമായി. മാനന്തവാടിയിൽ നിന്നെത്തിയ അഗ്നി-രക്ഷാസേന മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഐ. ജോസഫ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ വിശാൽ, കെ.ജെ. ജിതിൻ, ബിനീഷ് ബേബി, വി.ഡി. അമൃതേഷ് എന്നിവർ നേതൃത്വം നൽകി.





Leave a Reply