കുഴി ബോംബ് കണ്ടെത്തി
തലപ്പുഴ: പോലീസ് സ്റ്റേഷൻ പരിധിയിലെ മക്കിമല കൊടക്കാട് വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി. വനം വകുപ്പ് ജീവനക്കാരാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് തണ്ടർബോൾട്ടടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കണ്ടെടുത്തവ ഐ ഇ ഡി (Improvised explosive device) ആണെന്നാണ് നിഗമനം. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയാൽ മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുകയുള്ളൂ. മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ മേഖലയാണിത്.





Leave a Reply