May 7, 2026

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ 43-ആം വയനാട് ജില്ലാ സമ്മേളനം സമാപിച്ചു

0
Img 20240626 Wa01212
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ 43-ആം വയനാട് ജില്ലാ സമ്മേളനം സമാപിച്ചു. സമ്മേളനം കേരളാ സ്റ്റേറ്റ് എക്സ്സൈസ് സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്‌ കുമാർ ഉദ്ഘാടനം ചെയ്തു.

 

സംഘടന ജില്ലാ പ്രസിഡന്റ്‌ അനീഷ് എ.എസ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ജിനോഷ് പി.ആർ സ്വാഗതം ആശംസിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.കെ സത്താർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെ വയനാട് ഡെപ്യൂട്ടി എക്സ്സൈസ് കമ്മീഷണർ രാകേഷ് ആദരിച്ചു. പ്രമോഷനെ തുടർന്ന് സംഘടനയിൽ നിന്നും പോയ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാർക്ക് സമ്മേളനം സമുജിതമായ യാത്രയയപ്പ് നൽകി.

 

യോഗത്തിന് നിക്കോളാസ് ജോസ് നന്ദി രേഖപ്പെടുത്തി. ഭാരവാഹികളായി ജിനോഷ് പി.ആർ (പ്രസിഡന്റ്‌ ), നിക്കോളാസ് ജോസ് (സെക്രട്ടറി), വൈസ് പ്രസിഡണ്ടായി സെൽമ കെ.ജോസ്, ജോയിന്റ് സെക്രട്ടറി വജീഷ് കുമാർ വി.പി എന്നിവരെയും, ട്രഷറർ ആയി സന്തോഷ്‌ ടി.പി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായി പ്രകാശ് പി.എ, സുരേഷ് വി.കെ, ദീപു എ എന്നിവരെയും തെരഞ്ഞെടുത്തു.

 

 

പുൽപ്പള്ളി ആസ്ഥാനമായി പുതിയ എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കുക, വകുപ്പിന് കൃഷ്ണഗിരി, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ സ്വന്തമായുള്ള സ്ഥലത്ത് മതിയായ സൗകര്യത്തോടുകൂടി എക്സൈസ് ഓഫീസുകൾക്ക് കെട്ടിടം നിർമ്മിക്കുക, വിമുക്തി ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിലേക്കായി ബത്തേരി, വൈത്തിരി താലൂക്കുകളിലും ജനമൈത്രി എക്‌സൈസ് സ്ക്വാഡ് രൂപീകരിക്കുക എന്നീ പ്രമേയങ്ങൾ പാസാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *