ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനത്തിന് ഒപ്പ് ശേഖരണത്തോടെ തുടക്കമായി

പനമരം : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പനമരം പോലീസ് സ്റ്റേഷനും പനമരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കുട്ടി പോലീസും സംയുക്തമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിന് പനമരം കമ്പനിയിൽ ഒപ്പ് ശേഖരണത്തോടെ തുടക്കം കുറിച്ചു. പനമരം ഗ്രേഡ് എസ്.ഐ എൻ.കെ. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ‘ലഹരി ഉൽപ്പാദനങ്ങളിലല്ല, കളികളിൽ ഞങ്ങളുടെ ലഹരി’ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് പനമരം നഗരത്തിൽ പഞ്ചഗുസ്തി മത്സരവും നടത്തി. അതിനു ശേഷം മനുഷ്യ ചങ്ങലയും തീർത്താണ് എസ്.പി.സി കടകൾ മടങ്ങിയത്. സി.പി.ഒമാരായ കെ. രേഖ, ടി. നവാസ്, വി.എം. രതീഷ്, എം.എ. ശിഹാബ്, പി. ബിനീഷ്, കെ. നീതു എന്നിവർ പങ്കെടുത്തു.
Leave a Reply