May 1, 2026

ഭരതനാട്യം ശില്‍പ്പശാല 11 മുതല്‍

0
By ന്യൂസ് വയനാട് ബ്യൂറോ

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>കല്‍പ്പറ്റ: പടിഞ്ഞാറത്തറയില്‍ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന നിര്‍ഝരി കലാകേന്ദ്രം മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പിടി, ശാസ്ത്രീയ സംഗീതം, ചിത്രകല എന്നിവയില്‍  നാലു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ഇതിന്റെ ഭാഗമായി 11,12,13 തീയതികളില്‍ കല്‍പ്പറ്റ  ജിഎല്‍പി സ്‌കൂളില്‍  ഭരതനാട്യത്തില്‍  ശില്‍പ്പശാല സംഘടിപ്പിക്കും.  കലാമണ്ഡലം സുജാത നേതൃത്വം നല്‍കുന്ന ശില്‍പ്പശാലയില്‍   രണ്ടു വര്‍ഷമെങ്കിലും  ഭരതനാട്യം അഭ്യസിച്ചവര്‍ക്ക് പങ്കെടുക്കാം. എട്ടിനു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.  പട്ടികജാതി-വര്‍ഗ, നിര്‍ധന വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ടായിരിക്കും. വിശദവിവരത്തിനു  9447318995, 9446184843 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *