IMG_20180331_212535

ദുബൈയിൽ മൂന്നാഴ്ച മുമ്പ് കുഴഞ്ഞ് വീണതിനെ തുടർന്ന് നാട്ടിലെത്തിച്ച യുവാവ് മരിച്ചു.മുട്ടിൽ പരിയാരത്തെ വെള്ളൂർക്കാവിൽ നൂറുദ്ദീൻ (41) ആണ് മരിച്ചത്.

കൽപ്പറ്റ:മുട്ടിൽ പരിയാരത്തെ വെള്ളൂർക്കാവിൽ നൂറുദ്ദീൻ (41) നിര്യാതനായി. ദുബൈയിൽ ജോലി ചെയ്യുകയായിരുന്ന നൂറുദ്ദീൻ മാർച്ച് ഒമ്പതിന് കുഴഞ്ഞു വീണതിനെ തുടർന്ന് മൂന്നാഴ്ചയായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ദുബൈയിൽ നിന്ന് വെള്ളിയാഴ്ച കോഴിക്കോട്ടെത്തിച്ച നൂറുദ്ദീനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പിതാവ്: ഹംസ. മാതാവ്: പാത്തുമ്മ. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് അൻസിഫ്, ഹംദാൻ.…

WDD4-eldho

മീനങ്ങാടിക്കാരുടെ ഓർഗൺ സംഗീതം ഓർമയായി

ചരമം: എൽദോ. കൽപ്പറ്റ:മീനങ്ങാടി ചൊള്ളാട്ട് എൽദോ (52) നിര്യാതനായി. ഭാര്യ: ശാന്തി, മകൻ: വിപിൻ പോൾ എൽദോ. വൈദികനായ ഫാ. സജി എബ്രഹാം ചൊള്ളാട്ട് സഹോദരനാണ്. സംസ്​കാരം മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് നടക്കും : മീനങ്ങാടിക്കാരുടെ പ്രിയപ്പെട്ടവനും ഓർഗൺ വായനയിലൂടെ നിരവധി ശിഷ്യസമ്പാദ്യത്തിന്…

JJ-Certificate-Inaguration-1

ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>​ജില്ലയില്‍ ബാലനീതി നിയമപ്രകാരം രജിസ്‌ട്രേഷന്‍ ലഭിച്ച സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് കോന്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ടി.ഉഷാകുമാരി  കണിയാമ്പറ്റ ഗവ. ചില്‍ഡ്രന്‍സ് ഹോം മേധാവി അബ്ദുള്‍റഷീദിന് കൈമാറി നിര്‍വ്വഹിച്ചു. ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസ് അദ്ധ്യക്ഷത വഹിച്ചു. ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ബാലനീതി നിയമത്തിന്റെ പരിപൂര്‍ണ പരിരക്ഷ ലഭ്യമാക്കുന്നതിനായി മുഴുവന്‍…

02-1

ബാലാവകാശ വാരാചരണം: ജെയ്സൺ തോമസിന് മാധ്യമ അവാര്‍ഡ് സമ്മാനിച്ചു

കല്‍പറ്റ-ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ചെല്‍ഡ്‌ലൈന്‍ ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് പ്രസ്‌ക്ലബില്‍ നടത്തിയ ചടങ്ങില്‍ മലയാള മനോരമ ലേഖകന്‍  ജയ്‌സണ്‍ തോമസിന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സമ്മാനിച്ചു. 2017 നവംബര്‍ 17-ന് ഫോക്കസ് മനോരമയില്‍ പ്രസിദ്ധീകരിച്ച 'കരുതാം കുട്ടികളെ' എന്ന ലേഖനമാണ് ജയ്‌സനെ  അവാര്‍ഡിനു അര്‍ഹനാക്കിയത്. ചൈല്‍ഡ്‌ലൈന്‍ സംഘടിപ്പിച്ച ജില്ലാതല പെയിന്റിംഗ് മത്സത്തിലെ വിജയികളായ ഷൈഖ ഫാത്തിമ.…

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും കുന്താണി-മഞ്ഞാടി മഹാത്മാ ഗാന്ധി റോഡ് പ്രവൃത്തിക്ക് പതിനഞ്ച് ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

കലാ പരിശീലനം: അപേക്ഷ ക്ഷണിച്ചു

  സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി യുവജനങ്ങള്‍ക്കായി ഏപ്രില്‍ 21 മുതല്‍  കോഴിക്കോട് ജില്ലയിലെ നാദാപുരത്ത്  സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാ പരിശീലനത്തിനുള്ള അപേക്ഷ ഏപ്രില്‍ 5 വരെ സ്വീകരിക്കും. മാപ്പിളപ്പാട്ട്, കോല്‍ക്കളി, ദഫ്, അറബന, വട്ടപ്പാട്ട്, ഒപ്പന, ഖിസ്സപ്പാട്ട്, മുട്ടുംവിളി എന്നീ ഇനങ്ങളിലാണ് പരിശീലനം. 18-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്…

സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റണം

2017 കാലയളവില്‍ എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ   അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ്, സര്‍ട്ടിഫിക്കറ്റ്, പ്രൈസ്മണി എന്നിവ കൈപ്പറ്റാത്ത കുട്ടികള്‍ അവ ഉടന്‍ കൈപ്പറ്റണമെന്ന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.    

പി.എസ്.സി. പരീക്ഷ

വനം വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (നേരിട്ടും/തസ്തികമാറ്റം വഴിയും), ജയില്‍ വകുപ്പില്‍ വാര്‍ഡര്‍ ഡ്രൈവര്‍ (എന്‍.സി.എ), എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 120/17, 121/17, 244/17, 659/17) എന്നീ തസ്തികകളിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ ഏപ്രില്‍ 4ന് രാവിലെ 10.30 മുതല്‍ 12.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

സൗജന്യ വര്‍ക്ക്‌ഷോപ്പ്

കോഴിക്കോട് കെല്‍ട്രോണ്‍ ഐ.ടി എഡ്യുക്കേഷന്‍ സെന്റര്‍ ഏപ്രില്‍ 7ന് കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ്, വെബ് ടെക്‌നോളജി മേഖലകളിലെ നൂതന സാങ്കേതികവിദ്യകളെകുറിച്ച് സൗജന്യ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു.  ഫോണ്‍: 0495 4011806, 9446397177.  കെല്‍ട്രോണ്‍ ഐ.ടി എഡ്യുക്കേഷന്‍ സെന്റര്‍, സെക്കന്റ് ഫ്‌ളോര്‍, സി.എം. മാത്യൂടവര്‍, റാം മോഹന്റോഡ്, കോഴിക്കോട് – 673004 എന്ന വിലാസത്തിലും വിവരങ്ങള്‍ ലഭിക്കും.

താത്കാലിക അധ്യാപക നിയമനം

മാനന്തവാടി: മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, സുവോളജി, മാത്‌സ്, കെമിസ്ട്രി, മലയാളം അധ്യാപകരുടെ ഒഴിവുകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 25നകം ബയോഡാറ്റ സഹിതം കോളജ് ഓഫീസില്‍ അപേക്ഷിക്കണം. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04935-241087. ഇ മെയില്‍: mmcmntdy@gmail.com.