April 20, 2024

ഉത്തരവാദിത്വ ടൂറിസം: വയനാടിന് ദേശീയ അവാർഡ്.

0
Img 20180928 094545
കൽപ്പറ്റ: ടൂറിസം രംഗത്ത് അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന കേരളത്തിന് നാല് ദേശീയ അവാർഡുകൾ.   വയനാടിന്റെ  ഉത്തരവാദിത്വ ടൂറിസം രംഗത്തെ മികവിനാണ് ഇതിൽ ഒരു അവാർഡ്. വയനാട്ടിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഈ പദ്ധതിക്ക് മുമ്പ് ലഭിച്ച അംഗീകാരങ്ങൾക്ക് പുറമെ ദേശീയ അവാർഡ് കൂടി ആയതോടെ വയനാട് ലോക ടൂറിസം ഭൂപടത്തിൽ ഒരിക്കൽ കൂടി  അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിൽ നിന്ന് സംസ്ഥാന ടൂറിസം ഡയറക്ടർ ബാലകിരൺ നാല് അവാർഡുകളും ഏറ്റുവാങ്ങി. പ

      പ്രളയാനന്തരം വയനാട് ഉൾപ്പടെയുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വരവ് വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി ആറ് രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാർ വയനാട് സന്ദർശിച്ചിരുന്നു.  
കർഷകർ, തദ്ദേശീയരായ ഗോത്ര ജനത, പാരമ്പര്യ തൊഴിലാളികൾ, ഹോം സ്റ്റേ ഉടമകൾ,  ടൂർ ഗൈഡുമാർ എന്നിവരെ പങ്കാളികളാക്കിയാണ്  വയനാട്ടിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *