April 29, 2026

പനമരത്ത് സഹപാഠിക്ക് വീട് നിർമ്മിക്കാനെത്തിയ പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു.

0
IMG-20180920-WA0040
By ന്യൂസ് വയനാട് ബ്യൂറോ
പനമരത്ത് സഹപാഠിക്ക് വീട് നിർമ്മിക്കാനെത്തിയ പ്ലസ് ടു വിദ്യാർത്ഥി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. 

കൽപ്പറ്റ: പനമരത്ത് സഹപാഠിക്ക് വീട് നിർമ്മിക്കാനെത്തിയ പ്ലസ് ടു വിദ്യാർത്ഥിയെ പുഴയിൽ ഒഴുക്കിൽ നിന്ന്   രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷം മരിച്ചു. . 
പനമരം   പുഴയിൽ ഒഴുക്കിൽപ്പെട്ട   പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ വൈഷ്ണവ് (17) ആണ് മരിച്ചത്.  സ്കൂളിലെ എൻ.എസ്.എസ് അംഗമായ വൈഷ്ണവും കൂട്ടുകാരും ചേർന്ന്  മതോത്ത് പൊയിലിൽ പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട കിരൺ  എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന്  വീട് നിർമ്മാണ പ്രവർത്തിക്കായി എത്തിയതായിരുന്നു. ജോലി കഴിഞ്ഞ്  ഭക്ഷണം കഴിച്ച്   പുഴയിൽ കൈ കഴുകാൻ ഇറങ്ങുന്നതിനിടെയാണ് ഒഴുക്കിൽ പെട്ടത്. എടത്തുംകുന്ന് ശരിധരന്റെ മകനാണ് വൈഷ്ണവ് .കുട്ടിയെ  രക്ഷപ്പെടുത്തി  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  അവിടെ വെച്ചാണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി വാഹനത്തിൽ വെച്ച്  ഛർദ്ദിച്ചിരുന്നു. വൈശാഖാണ് വൈഷ്ണവിന്റെ സഹോദരൻ '

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *