May 22, 2026

സി.എച്ച്. നവോത്ഥാന നായകന്‍: സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു

0
IMG-20180923-WA0224
By ന്യൂസ് വയനാട് ബ്യൂറോ
ചെന്നലോട്: തരിയോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്‌ലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ  സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സംഗമവും യുവജന യാത്ര സംഘാടക സമിതി രൂപീകരണവും സംഘടിപ്പിച്ചു. കൽപ്പറ്റ നിയോജക മണ്ഡലം ലീഗ്  പ്രസിഡൻറ് റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. സ്വന്തം ജീവിതം കൊണ്ട് പിന്നോക്ക ജന വിഭാഗങ്ങള്‍ക്ക് വഴി കാണിച്ച നേതാവായിരുന്നു മർഹൂം സി.എച്ച് മുഹമ്മദ് കോയ സാഹിബെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഖാലിദ് ചെന്നലോട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ. ഇബ്രാഹീം ഹാജി,  സെക്രട്ടറി ബഷീർ പുള്ളാട്ട്, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, കെ.എസ് .സിദ്ധീഖ്, പി പി ഷൈജല്‍, ഷാജി കുന്നത്ത്, പി ബീരാൻ, അബ്ബാസ് വാഫി, എം പി ഹഫീസലി, എ കെ മുബശ്ശിർ, പി ഷമീര്‍, കെ കെ. ഷഫീഖലി, പോക്കർ പാറക്ക സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജലീൽ പീറ്റക്കണ്ടി സ്വാഗതവും ട്രഷറര്‍ പി സഹിറുദ്ദീൻ നന്ദിയും പറഞ്ഞു സംസ്ഥാന യൂത്ത് ലീഗ് യുവജന ജാഥയുടെ വിജയത്തിനായി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു. കെ ഇബ്രാഹീം ഹാജി (ചെയർമാന്‍), ഷമീം പാറക്കണ്ടി (വർക്കിം ചെയർമാൻ), ഖാലിദ് ചെന്നലോട് (ജനറൽ കൺവീനർ), ജലീൽ പീറ്റക്കണ്ടി (വർക്കിംഗ് കൺവീനർ), ബഷീർ പുള്ളാട്ട് (ട്രഷറർ) എന്നിവർ ഭാരവാഹികളായി അൻപത്തി ഒന്നംഗ പഞ്ചായത്ത് തല സ്വാഗത സംഘം രൂപീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *