കാപ്പി സംരംഭത്തിൽ വിജയഗാഥ രചിച്ച രമാവതിക്ക് മികച്ച ചെറുകിട സംരംഭക പുരസ്കാരം
..
കൽപ്പറ്റ: സ്ത്രീകൾ കാപ്പിയിൽ എന്ന ലോക സന്ദേശവുമായി ഇന്ന് അന്തർദേശീയ കാപ്പി ദിനം ആഘോഷിക്കപ്പെടുകയാണ്. കാപ്പി മില്ലിൽ തൊഴിലാളിയായി ജോലി ആരംഭിച്ച് സംരംഭകയായി വിജയ ഗാഥ രചിച്ചിരിക്കുകയാണ് രമാവതി എന്ന വീട്ടമ്മ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി രമാവതിയുടെ ജീവിതത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ് കാപ്പി. വെള്ളമുണ്ട മംഗലശ്ശേരി മേച്ചിലാട്ട് രമാവതി യാദൃശ്ചികമായാണ് സംരംഭകയായി മാറിയത്. കോഴി ക്കോട് സ്വദേശി മക്കിയാട് ആരംഭിച്ച കാപ്പി മില്ലിൽ തൊഴിലാളിയായിരുന്നു രമാവതി. പിന്നീട് ഇദ്ദേഹം വയനാട് വിട്ടപ്പോൾ മില്ല് ഇവരെ ഏൽപ്പിച്ച് പോകുകയായിരുന്നു. ജീവിതം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഘട്ടമായിരുന്നു അത്. പകച്ച് നിൽ ക്കാതെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു. രമാവതി ആരംഭിച്ച പ്രണവം കോഫി വർക്ക് സി ലെ വയനാടൻ കാപ്പിയുടെ രുചി അറിഞവർ വീണ്ടും പ്രണവത്തിലെത്തി. ഇപ്പോൾ ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ഈ സംരംഭത്തിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. മികച്ച ചെറുകിട കാപ്പി സംരംഭകയായി തിരഞ്ഞെടുത്ത് കാപ്പി ദിനമായ തിങ്കളാഴ്ച രമാവതിയെ ആദരിക്കും. കോഫീ ബോർഡിന്റെ സഹകരണത്തോടെ നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷികോൽപ്പാദന കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ നേത്യത്വത്തിൽ അഗ്രികൾച്ചർ വേൾഡുമായി ചേർന്നാണ് കാപ്പി ദിനാചരണ പരിപാടിയും മികച്ച സംരംഭകരെ ആദരിക്കലും സംഘടിപ്പിച്ചിട്ടുള്ളത്.





Leave a Reply