April 27, 2024

ജൂഡോ ചാമ്പ്യൻഷിപ്പില്‍ ഹാട്രിക് ഗോൾഡ് മെഡൽ കരസ്ഥമാക്കി അൾഡ്രീന മേരി ബഞ്ചമിൻ

0
03
കൽപ്പറ്റ:തമിഴ്‌നാട് സേലത്ത് വെച്ച് നട സി.ബി.എസ്.ഇ സൗത്ത് ഇന്ത്യാ ജൂഡോ ചാമ്പ്യൻഷിപ്പ് 2018-19ൽ അണ്ടർ-19 മൈനസ് 60 കിലോ വിഭാഗത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഗോൾഡ് മെഡൽ കരസ്ഥമാക്കി കേരളത്തിൽ നിന്നും അൾഡ്രീന മേരി ബഞ്ചമിൻ ഹാട്രിക് വിജയം നേടി.സെമി ഫൈനൽ മത്സരത്തിൽ മഹാരാഷ്ട്ര താരം മണിചന്ദനയേയും തെലുങ്കാന താരം ആർ.ധനൂഷ്യയേയും പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച് അൾഡ്രീന മേരി ബഞ്ചമിൻ തമിഴ്‌നാട് താരം ഇ.ഓവിയയുമായി നട മത്സരത്തിൽ സ്വർണ്ണം നേടുകയായിരുന്നു.സുൽത്താൻ ബത്തേരി മലങ്കര കെൻയു-റ്യു ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാർഷൽ ആർട്‌സിലെ ജൂഡോ ഇൻസ്ട്രക്ടറും കരാത്തെ കോച്ചായും പ്രവർത്തിക്കുന്ന താരം കരാത്തെ അസോസിയേഷൻ ഓഫ് ഇന്ത്യ(കെ എ ഐ)യുടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗീകൃത കുമിത്തെ ബി ഗ്രേഡ് ജഡ്ജുമാണ്.സുൽത്താൻ ബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയും മലങ്കര കരിമ്പുംകാലയിൽ ഡോ.ബഞ്ചമിൻ ഈശോയുടെയും,ജയ്‌നി ബഞ്ചമിന്റേയും മകളായ അൾഡ്രീന മേരി ബഞ്ചമിൻ സുൽത്താൻ ബത്തേരി താലൂക്കിലെ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ചും സ്വന്തം പ്രദേശത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *