June 10, 2026

വിശുദ്ധന്മാരുടെ ജീവിതം വിശ്വാസികൾക്ക് അനുകരണീയം: മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത

0
IMG-20181003-WA0114
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി .:
വിശുദ്ധന്മാരുടെ ജീവിതം വിശ്വാസികൾക്ക് അനുകരണീയവും അവരുടെ മദ്ധ്യസ്ഥത ദേശത്തിന് അനുഗ്രഹകരവുമാണെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. മലങ്കരകുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരി .യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 333-ാം ദുഖ്റോനോ പെരുന്നാളിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത
ഫാ.ജോർജ് തോമസ് പുല്യാട്ടേൽ, ഫാ.ഫിലിപ്പ് ജോൺ മൈക്കോട്ടുംകര, ഫാ.ഗീവർഗ്ഗീസ് മേലേത്ത്.ഫാ.കുര്യാക്കോസ് ചീരകത്തോട്ടത്തിൽ, ഫാ.മത്തായി അതിരംപുഴയിൽ, ഫാ.ജോർജ് വർഗ്ഗീസ് കവുങ്ങമ്പിള്ളിൽ, ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്ല്യാട്ടേൽ, ഫാ. യൽദോ അതിരംപുഴയിൽ, ഫാ.അജു ചാക്കോ അരത്തും മാമൂട്ടിൽ,  ഫാ. യൽദോ വേങ്കേടത്ത്, ഫാ.മനീഷ് മീഖായേൽ ജേക്കബ് പുല്യാട്ടേൽ, ഫാ.ഷാൻ ഐക്കരകുഴി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
വിവിധ മേഖലകളിൽ മികവുറ്റ സേവനം കാഴ്ചവെച്ച ഫാ.ജോർജ് വർഗീസ് കവുംങ്ങമ്പിള്ളിൽ, ഐസക്ക് പോട്ടേക്കാട്ട്, രാജു പെരിങ്ങാട്ടേൽ, ജോർജ് പെരിങ്ങാട്ടേൽ, ജോർജ് ഇടയനാൽ, ആശാ പോൾ മുശ്ശാപ്പിള്ളിൽ, വർഷ വർഗ്ഗീസ് പൂക്കോട്ട് എന്നിവരെ ആദരിച്ചു.
യൽദോ മോർ ബസ്സേലിയോസ് ബാവായുടെ തിരുശേഷിപ്പ് വിശ്വാസികൾ വണങ്ങി. കോളിയാടി കുരിശിങ്കലേക്കുള്ള റാസ, സെമിത്തേരിയിൽ ധൂപാർണ്ണ പ്രാർത്ഥന, ആശീർവ്വാദം, പൊതുസദ്യ എന്നിവയ്‌ ശേഷം വികാരി ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്യാട്ടേൽ കൊടി ഇറക്കി.
അഡ്വ.ഷിജു കുറുങ്ങാട്ടിൽ, സക്കറിയ ചൂണത്തു്, ലാൻസ് ഫിലിപ്പ് ഇല്ലിക്കൽ, വിനോജി ഊരക്കാട്ടു മറ്റത്തിൽ എൻ.ടി. മാത്യൂസ് നെല്ലിക്കൽ, ജിനോമേക്കാട്ട്, പോൾ ഞാറ്റു തൊട്ടിയിൽ, തോമസ് പന്തപ്ലാക്കൽ,ബേസിൽ ജോൺ കൊറുവാട്ടിൽ, യൽദോ മേനോത്തുമാലിൽ, പീറ്റർ പെരിങ്ങാട്ടേൽ, മാത്യൂസ് തുറൂക്കൽ, യൽദോ മൂശാപ്പിള്ളിൽ ,കുര്യൻ നീലനാൽ ,മേരി വർഗ്ഗീസ് കുറുങ്ങാട്ടിൽ, സോണ സ്ലീബാ കൊച്ചുപുരക്കൽ, മിനി, ലിസ്സി എന്നിവർ പെരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *