ബത്തേരിഉപജില്ലാ കായികമേള: മീനങ്ങാടിക്ക് ഓവറോൾ ചാമ്പ്യൻപട്ടം.
കൽപ്പറ്റ: അമ്പലവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ സ്കൂൾ കായികമേളയിൽ 277 പോയന്റ് നേടിയ ജി.എച്ച്.എസ്.എസ്.മീനങ്ങാടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.175 പോയന്റ് നേടിയ ജി.എച്ച്.എസ്.എസ് കാക്കവയലിനാണ് റണ്ണർ അപ്പ് കിരീടം.120 പോയന്റുമായി ജി.എച്ച്.എസ്.എസ് വടുവഞ്ചാലിനാണ് മൂന്നാം സ്ഥാനം. മികച്ച കായികാധ്യാപകർക്കുള്ള ട്രോഫി ജി.എച്ച് എസ്.എസ് മീനങ്ങാടിയിലെ ഷാജി പാറക്കണ്ടി, മുകുന്ദൻ എന്നിവർക്കു ലഭിച്ചു. സമാപന സമ്മേളനത്തിൽ ഡി.എസ് .ജി.എ ഉപജില്ലാ കൺവീനർ വി.എം ജോൺസൺ അധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ഡി തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.





Leave a Reply