April 28, 2026

മാതാപിതാക്കളുടെയും കുട്ടികളുടെയും ശ്രദ്ധക്ക്: മിന്റീസ് മിഠായി നിരോധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
     ബാംഗ്ലൂര്‍ ലവ്‌ലി ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍ ഉല്‍പാദിപ്പിച്ച് വിതരണം നടത്തിയ മിന്റീസ് ഗുളിക രൂപത്തിലുള്ള മിഠായി (Minties tabletted sugar confectionery ബാച്ച് നമ്പര്‍ 18021184) കോഴിക്കോട് ഫുഡ് അനലിസ്റ്റ് പരിശോധിച്ചതില്‍ അനുവദനീയ അളവിലും വളരെ കൂടുതല്‍ കൃത്രിമ നിറം ചേര്‍ത്തതിനാല്‍ സുരക്ഷിതമല്ല എന്നതിനാല്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വകുപ്പ് 36 3(ബി) പ്രകാരം ഒക്‌ടോബര്‍ 5 മുതല്‍ ജില്ലയില്‍ നിരോധിച്ചതായി ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.  നിരോധിച്ച ബ്രാന്റിലുള്ള മിഠായി സ്റ്റോക്ക് ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *